മ​ഞ്ചേ​രി ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് സം​സ്ഥാ​ന പു​ര​സ്കാ​രം
Friday, April 26, 2024 6:19 AM IST
മ​ഞ്ചേ​രി: നി​യ​മ​സേ​വ​ന​രം​ഗ​ത്ത് സം​സ്ഥാ​ന​ത്ത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച​തി​ന് മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് പു​ര​സ്കാ​രം.

2023ല്‍ ​നാ​ഷ​ണ​ല്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​കും വി​ധം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് സം​സ്ഥാ​ന​ത്ത് മൂ​ന്നാം സ്ഥാ​ന​മാ​ണ് മ​ഞ്ചേ​രി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് ല​ഭി​ച്ച​ത്.

ജി​ല്ല​യി​ലെ പാ​ര്‍​ശ്വ​വ​ല്‍​കൃ​ത ജീ​വി​തം ന​യി​ക്കു​ന്ന ആ​ദി​വാ​സി​ക​ള്‍​ക്കി​ട​യി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലും ന​ട​ത്തി​യ മി​ക​ച്ച നി​യ​മ​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യെ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് യ​ഥാ​വ​സ​രം അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ലും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ കെ​ല്‍​സ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​നും ഹൈ​ക്കോ​ട​തി ജ​ഡ്ജു​മാ​യ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ ജ​ഡ്ജ് എം. ​തു​ഷാ​ര്‍, സ​ബ് ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. എ​റ​ണാ​കു​ള​ത്തി​ന് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ടാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​ര​ത്തി​നു​മാ​ണ് ല​ഭി​ച്ച​ത്.