പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന്
Thursday, April 25, 2024 4:57 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ ജി​ല്ല​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കും വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വി.​വി. പാ​റ്റ് മെ​ഷീ​ന്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണ ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കു​മാ​ണ്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി​യ ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​ക്കും. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്രാ വേ​ള​യി​ല്‍ പോ​ലീ​സും റൂ​ട്ട് ഓ​ഫീ​സ​റും അ​നു​ഗ​മി​ക്കും.

വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ് സാ​മ​ഗ്രി​ക​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ക്കേ​ണ്ട​ത്. സ്വീ​ക​ര​ണ സ​മ​യ​ത്ത് ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.