മങ്കട: മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ മങ്കട മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്ന വോട്ടുമുറ്റം പരിപാടിയുടെ നാലാംദിനം പുഴക്കാട്ടിരി, മക്കരപ്പറമ്പ് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ചു.
പുഴക്കാട്ടിരി പഞ്ചായത്തിലെ രാമപുരത്ത് നിന്നു പ്രയാണമാരംഭിച്ചു. തുടര്‍ന്ന് പനങ്ങാങ്ങര, പാതിരാമണ്ണ, മണ്ണുംകുളം, നൂറിന്കുന്ന്, ലക്ഷംവീട് കാളാവ്, പള്ളിപ്പടി, പോത്തുകുണ്ട്, കാച്ചിനിക്കാട്, മക്കരപ്പറമ്പ് 36 തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ എംഎല്‍എ വോട്ടര്‍മാരോട് വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തും വോട്ടഭ്യര്‍ഥിച്ചും സംവദിച്ചു.മണ്ഡലം യുഡിഎഫ് ചെയര്മാന് എം. മൊയ്തു, കണ്‍വീനര്‍ അഡ്വ. ടി. കുഞ്ഞാലി, മുഹമ്മദ് കുന്നത്ത്, ഇസ്ഹാഖ് കൊളത്തൂര്‍, കെ.പി. ജല്‍സീമിയ, അഡ്വ. അജിത്, അഡ്വ. ഹനീഫ പെരിഞ്ചീരി, അമീര്‍ പാതാരി, കെ.പി. സാദിഖ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.