സ്കൂ​ളി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് തീ​പി​ടി​ത്തം
Wednesday, April 24, 2024 5:41 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ സ്ഥ​ല​ത്ത് തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ​യും സ്കൂ​ള്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ ​ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ്കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ നി​ല​മ്പൂ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ഹ​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം അ​ര​മ​ണി​ക്കൂ​ര്‍​കൊ​ണ്ടു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. 15 സെ​ന്‍റെ സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ഇ​വി​ടെ​യു​ള്ള തേ​ക്കു​മ​ര​ങ്ങ​ളു​ടെ പ​കു​തി ഭാ​ഗ​ത്തി​ലേ​റെ​യും അ​ഗ്നി​ക്കി​ര​യാ​യി.