റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യി എം​എ​ല്‍​എ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി
Thursday, April 25, 2024 4:57 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ച പൂ​വ​ത്താ​ണി പ​ള്ളി​ക്കു​ന്ന് കാ​മ്പ്രം റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി വേ​ഗ​മാ​ക്കാ​ന്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ തി​രു​വ​ന​ന്ത​പു​ര​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ​ക്ട​ര്‍ വി. ​വേ​ണു​വി​നെ സ​ന്ദ​ര്‍​ശി​ച്ചു ച​ര്‍​ച്ച ന​ട​ത്തി.

പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഈ ​റോ​ഡി​ല്‍ ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കു പൈ​പ്പി​ടു​ന്ന​തി​ന് എ​ടു​ക്കു​ന്ന കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു തു​ക കൈ​മാ​റി​യി​രു​ന്നു.

റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ ത​ന്നെ കു​ഴി​യ​ട​ക്കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നു സ​ര്‍​ക്കാ​രി​ല്‍ നി​ന്നു പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം വ​ന്ന​തോ​ടെ അ​നു​മ​തി വൈ​കി.

റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു റ​സ്റ്റോ​റേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള അ​നു​മ​തി ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ക​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി എം​എ​ല്‍​എ​ക്ക് ഉ​റ​പ്പു ന​ല്‍​കി.