മൗ​ലാ​ന​യി​ല്‍ ലാ​ബ​റ​ട്ട​റി വാ​രാ​ഘോ​ഷം തു​ട​ങ്ങി
Thursday, April 25, 2024 4:57 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ലാ​ബ​റ​ട്ട​റി വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​നാ ഹോ​സ്പി​റ്റ​ല്‍ ലാ​ബ​റ​ട്ട​റി വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​കെ.​എ. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്‍​സ​ള്‍​ട്ട​ന്‍റ് എ​ന്‍റോ​ക്രൈ​നോ​ള​ജി​സ്റ്റ് ഡോ. ​വി​ഷ്ണു വാ​സു​ദേ​വ​ന്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ വി.​എം. സെ​യ്തു​മു​ഹ​മ്മ​ദ്, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പ​ത്തോ​ള​ജി​സ്റ്റ് ഡോ. ​ജ​സീ​ല, ലാ​ബ​റ​ട്ട​റി വി​ഭാ​ഗം ഇ​ന്‍​ചാ​ര്‍​ജ് ഫെ​ബി​ന്‍ റ​ഹ്മാ​ന്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ള്‍, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ മു​ഖ്യ​പ്ര​മേ​യ​മാ​ക്കി​യു​ള്ള പ്ര​ദ​ര്‍​ശ​നം, മോ​ബ് ഡാ​ന്‍​സ്, ക്വി​സ് മ​ത്സ​രം, ലാ​ബ​റ​ട്ട​റി സെ​മി​നാ​ര്‍, ക​ലാ​വി​രു​ന്ന് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ​രി​പാ​ടി​ക​ള്‍.