പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, April 26, 2024 6:19 AM IST
മ​ഞ്ചേ​രി : മ​ല​പ്പു​റം, മ​ഞ്ചേ​രി, ഏ​റ​നാ​ട് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ ബൂ​ത്തി​ലേ​ക്കു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ഞ്ചേ​രി ഗ​വ. ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ചു​ള്ള​ക്കാ​ട് ഗ​വ. യു​പി സ്‌​കൂ​ള്‍, മ​ല​പ്പു​റം ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ സ്‌​ട്രോ​ങ് മു​റി​ക​ളി​ലാ​ണ് ഇ​വി​എം യ​ന്ത്രം സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. രാ​വി​ല ഏ​ഴി​ന് വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഒ​ന്പ​ത് മ​ണി​യോ​ടെ വി​ത​ര​ണം തു​ട​ങ്ങി. ഓ​രോ ബൂ​ത്തി​ലേ​ക്കും ഒ​രു പൊ​ലീ​സ് ഉ​ള്‍​പ്പെ​ടെ അ​ഞ്ചു ഉ​ദ്യോ​ഗ​സ്ഥ​ര​യെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​ഡ് ന​മ്പ​റു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​തോ​ടെ നി​ശ്ച​യി​ക്ക​പ്പെ​ട്ട ബൂ​ത്തു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി. ഓ​രോ ബൂ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള ടീം ​ഹാ​ജ​രാ​യാ​ല്‍ ഓ​രോ കേ​ന്ദ്ര​ത്തി​ലും സ​ജ്ജ​മാ​ക്കി​യ കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് വി​ത​ര​ണം. ഇ​വി​എം വി​ത​ര​ണ​ത്തി​നും സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കു​ന്ന​തി​നും പ്ര​ത്യേ​കം പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ഓ​രോ കേ​ന്ദ്ര​ത്തി​ലും 16വ​രെ കൗ​ണ്ട​റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ആ​വ​ശ്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​വി​എ​മി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ചാ​ര്‍​ജ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്തി​ച്ചു.

വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കി​ങ്ങി​നു​വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു പൊ​ലീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് വൊ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ര്‍​ക്ക് ബ്രൈ​ലി സം​വി​ധാ​ന​ങ്ങ​ളും ഓ​രോ ബൂ​ത്തി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.