ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണം
Friday, April 26, 2024 6:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​മ്പ​നി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം മൈ​ഗ്രൈ​ൻ സു​ര​ക്ഷാ പ്രൊ​ജ​ക്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ക്ല​ബ് ഡൈ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റും, മ​ല​മ്പ​നി പ​രി​ശോ​ധ​ന​യും ന​ട​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി. ​വ​ൽ​സ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ല​മ്പ​നി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സെ​ടു​ത്തു.

മൈ​ഗ്രേ​ൻ സു​ര​ക്ഷാ പ്രൊ​ജ​ക്ടി​ലു​ള്ള ലിം​ഗേ​ജ് സ്പീ​ക്ക​ർ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ശ്രീ ​ഉ​മ്മ​ർ ഫാ​റൂ​ഖ് മ​ല​മ്പ​നി​യെ കു​റി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഹി​ന്ദി​യി​ൽ ക്ലാ​സ് എ​ടു​ത്തു.

ശേ​ഷം മ​ലേ​റി​യ സ്ക്രീ​നി​ങ്, എ​ച്ച​ഐ​വി ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വൈ​ദ്യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​ജ​നാ​ർ​ദ്ദ​ന​ൻ, എം​എ​ൽ​പി​എ​ച്ച് ന​ഴ്സു​മാ​രാ​യ ഷ​ഹാ​ന, അ​ശ്വ​തി, പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ് പി. ​അ​ഞ്ചു, ജ്യോ​ത്സ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.