ജി​ദ്ദ കെ​എം​സി​സി മ​ല​പ്പു​റ​ത്തു പ്ര​വാ​സി​റാ​ലി ന​ട​ത്തി
Monday, April 22, 2024 5:32 AM IST
മ​ല​പ്പു​റം: ജി​ദ്ദ കെ​എം​സി​സി "വോ​ട്ട് വി​മാ​ന​ത്തി​ല്‍’ നാ​ട്ടി​ലെ​ത്തി​ച്ച​വ​രെ അ​ണി​നി​ര​ത്തി മ​ല​പ്പു​റ​ത്ത് ജി​ദ്ദ കെ​എം​സി​സി സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​വാ​സി റാ​ലി ന​ട​ത്തി. ഇ​ന്ത്യ ജ​യി​ക്ക​ണം മ​തേ​ത​ര​ത്വം വീ​ണ്ടെ​ടു​ക്ക​ണം എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ഒ​ന്ന​ര മാ​സ​മാ​യി ന​ട​ത്തി വ​രു​ന്ന കാ​മ്പ​യി​നി​ന്‍റെ അ​വ​സാ​ന ഘ​ട്ട​മാ​ണ് വോ​ട്ട​ര്‍​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ജി​ദ്ദ അ​ന്താ​രാ​ഷ​ട്ര വി​മാ​ന​ത്താ​ള​ത്തി​ല്‍ നി​ന്നു ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ കെ​എം​സി​സി "വോ​ട്ട് വി​മാ​നം സ​ര്‍​വീ​സ്’ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ എ​ത്തി​യ പ്ര​വാ​സി​ക​ളെ അ​ണി​നി​ര​ത്തി​യാ​ണ് ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് റാ​ലി ന​ട​ത്തി​യ​ത്. നൂ​റു​ക്ക​ണ​ക്കി​ന് കെ​എം​സി​സി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ന്ന റാ​ലി കി​ഴ​ക്കേ​ത​ല​യി​ല്‍ മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ അ​രി​മ്പ്ര​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​രം ചു​റ്റി​യ റാ​ലി കു​ന്നു​മ്മ​ലി​ല്‍ സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പി.​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ, കെ.​പി.​മു​ഹ​മ്മ​ദ്കു​ട്ടി, ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, അ​ന്‍​വ​ര്‍ മു​ള്ള​മ്പാ​റ, പി.​എ, സ​ലാം, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ലീ​ഗ് സെ​ക്ര​ട്ട​റി ബാ​വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റാ​ലി​ക്ക് ജി​ദ്ദ കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി, നാ​സ​ര്‍ മ​ച്ചി​ങ്ങ​ല്‍, ഷൗ​ക്ക​ത്ത് ഒ​ഴു​കൂ​ര്‍, അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട്, ഹു​സൈ​ന്‍ ക​രി​ങ്ക​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്നു മ​ല​പ്പു​റം, പൊ​ന്നാ​നി, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തും.