പോ​സ്റ്റ​ല്‍ വോ​ട്ടെ​ടു​പ്പ് ഇ​ന്ന് കൂ​ടി; ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍
Monday, April 22, 2024 5:32 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട (എ​വി​ഇ​എ​സ്) ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഇ​ന്നു കൂ​ടി അ​വ​സ​രം.

മ​ല​പ്പു​റം, പൊ​ന്നാ​നി (തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ലം ഒ​ഴി​കെ) ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍, ഏ​റ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് നി​ല​മ്പൂ​ര്‍ (നോ​ര്‍​ത്ത്) ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ഫോ​റ​സ്റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളു​മാ​ണ് വോ​ട്ടെ​ടു​പ്പു കേ​ന്ദ്ര​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ള്ള, പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ചൊ​വ്വ, ബു​ധ​ന്‍ ദി​വ​ങ്ങ​ളി​ലാ​യി ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​മാ​യി എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.