രാഹുലിനായി വോട്ടഭ്യര്‍ഥിച്ച് അല്‍ക്ക ലാംബ
1418095
Monday, April 22, 2024 5:32 AM IST
വണ്ടൂര്‍: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ഥിച്ച് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് അല്‍ക്ക ലാംബ. വയനാട്ടില്‍ മാത്രമല്ല രാജ്യത്തുടനീളം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി അല്‍ക്ക ലാംബ പറഞ്ഞു.
വണ്ടൂരിലെത്തിയ അല്‍ക്ക ലാംബ അങ്ങാടിപൊയില് ബസ് സ്റ്റാന്‍ഡിലെത്തി രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിച്ചു. ബസില്‍ കയറി യാത്രക്കാരോട് വോട്ട് ചോദിക്കാനും അഖിലേന്ത്യാ പ്രസിഡന്റ് മറന്നില്ല.
സാഹചര്യം ഇന്ത്യാ സഖ്യത്തിന് അനുകൂലമാണെന്നും കേരളത്തിലെ 20 സീറ്റിലും വിജയിക്കുമെന്നും അല്‍ക്ക ലാംബ പറഞ്ഞു. ജെബി മേത്തര്‍ എംപി, കെ.പി. ജല്‍സീമിയ, കെ.കെ. സാജിദ, ടി.ഖദീജ, കെ.എം. പ്രസീത, വി.എം. സീന, ഷൈജല്‍ എടപ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്കി.