മഅദിന് അക്കാഡമി "ബിദായ’ പഠനാരംഭം
1418097
Monday, April 22, 2024 5:32 AM IST
മലപ്പുറം: മഅദിന് അക്കാഡമിക്ക് കീഴില് മത,ഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ "ബിദായ 24’ പ്രൗഢമായി. മഅദിന് കാമ്പസില് നടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅ്ദിന് അക്കാഡമി ചെയര്മാനുമായ സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരി നേതൃത്വം നല്കി.
സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന് കുല്ലിയ്യ ശരീഅ കര്മ ശാസ്ത്ര വിഭാഗം തലവനുമായ ഇബ്രാഹിം ബാഖവി മേല്മുറി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല് ഐദറൂസി,
അബൂബക്കര് സഖാഫി കുട്ടശേരി, അബ്ദുള്ജലീല് സഖാഫി കടലുണ്ടി, അബ്ദുനാസിര് അഹ്സനി കരേക്കാട്, അബൂബക്കര് സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്, അബ്ദുള് ഗഫൂര് കാമില് സഖാഫി കാവനൂര് തുടങ്ങിയവര് സംബന്ധിച്ചു.