ജ​ല മോ​ഷ​ണം പി​ടി​കൂ​ടി
Thursday, April 25, 2024 4:57 AM IST
മ​ല​പ്പു​റം: കേ​ര​ള ജ​ല അ​ഥോ​റി​റ്റി പി​എ​ച്ച് സെ​ക്ഷ​ന്‍ (ന​മ്പ​ര്‍ ഒ​ന്ന്) മ​ല​പ്പു​റ​ത്തി​ന് കീ​ഴി​ലു​ള്ള ആ​ന്‍റി തെ​ഫ്റ്റ് സ്ക്വാ​ഡ് കോ​ഡൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ ജ​ല​മോ​ഷ​ണം ക​ണ്ടെ​ത്തി.

ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജ​ല​മോ​ഷ​ണം ന​ട​ത്തി​യ വ്യ​ക്തി​ക​ളി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കും. അ​സി​സ്റ്റ​ന്‍റ് മീ​റ്റ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍, മീ​റ്റ​ര്‍ റീ​ഡ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ സ്ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്.