വ​ലി​യ​തു​റ: യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് മ​ദീ​ന​യി​ലേ​യ്ക്കു​ള​ള സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാണ് സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​മാ​യ 821 - ബി 77 ​ഡ​ബ്ല്യൂ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ക്കി​യ​ത്. ജ​ക്കാ​ര്‍​ത്ത​യി​ല്‍ നി​ന്നും മ​ദീ​ന​യി​ലേ​യ്ക്കാ​ണ് വി​മാ​നം പോ​കേ​ണ്ടി​യി​രു​ന്ന​ത്.

വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ ഇ​ന്ത്യോ​നേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ 29 കാരൻ ബോ​ധ​ര​ഹി​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വി​മാ​നം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. തു​ട​ര്‍​ന്ന് യു​വാ​വി​നെ ആം​ബു​ല​ന്‍​സി​ല്‍ അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.