കാപ്പ നിയമം ലംഘിച്ചയാൾ പിടിയിൽ
1600956
Sunday, October 19, 2025 6:34 AM IST
പേരൂര്‍ക്കട: കാപ്പ നിയമം ലംഘിച്ചതിന് ക്രിമിനല്‍ക്കേസ് പ്രതിയെ ഫോര്‍ട്ട് പോലീസ് പിടികൂടി. ബണ്ട് റോഡ് ചിറപ്പാലം മിനി കോളനിയില്‍ പ്രശാന്ത് (34) ആണ് കാപ്പ ലംഘിച്ചതിന് അറസ്റ്റിലായത്. ഈവര്‍ഷം മെയ് 6-നാണ് കാപ്പ നിയമം അനുസരിച്ച് പ്രശാന്തിനെ നാടുകടത്തിയത്.
തിരുവനന്തപുരം നഗരപരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു കര്‍ശനമായ വ്യവസ്ഥ. ഇതിന്‍പ്രകാരം നെയ്യാറ്റിന്‍കര ഭാഗത്താണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉള്‍പ്പെട്ട മിനി കോളനിയിലെത്തിയ ഇയാള്‍ അയല്‍വാസിയായ ഒരു സ്ത്രീയെ ആക്രമിക്കുകയും തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഈ സംഭവത്തിലാണ് പ്രശാന്തിനെ വീണ്ടും പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.