പാഴ്സല്‍ നല്‍കിയില്ല; പായസക്കടയില്‍ കാറിടിച്ചുകയറ്റി അതിക്രമം
1600954
Sunday, October 19, 2025 6:34 AM IST
പോത്തന്‍കോട് : പാഴ്സല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ പായസക്കടയില്‍ കാര്‍ ഇടിച്ചുകയറ്റി. ഇന്നലെ ഉച്ചക്ക് ഫാര്‍മേഴ്സ് ബാങ്കിന് സമീപമാണ് സംഭവം നടന്നത്. റോഡിന് സമീപമായിരുന്നു പായസക്കട പ്രവര്‍ത്തിച്ചിരുന്നത്. പോത്തന്‍കോട് സ്വദേശിനി റസീനയാണ് പായസക്കടയുടെ ഉടമ.
മകൻ യാസീന്‍ ആയിരുന്നു സംഭവം നടക്കുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നത്. കാറിൽ വന്ന രണ്ട് യുവാക്കൾ പായസമുണ്ടോയെന്ന് എന്ന് ചോദിക്കുകയും ഇല്ല എന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും തുടർന്ന് കാർ പിന്നോട്ട് എടുത്തു അമിത വേഗതയിൽ കടയിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.