വെ​ള്ള​റ​ട: നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി വ​രു​ന്ന ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ആ​ര്‍​സി​സി ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ശ​ര​ണ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​പ്പൊ​തി ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​യ സ്‌​നേ​ഹാ​മൃ​തം പ​ദ്ധ​തി​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മി​ട്ടു.

കു​ട്ടി​ക​ളു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ മാ​സ​വും 1500 പേ​ര്‍​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി ന​ല്‍​കാ​നാ​ണ് ല​ക്ഷ്യം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ര്‍​സി​സി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി 1000 പേ​ര്‍​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം ന​ട​ത്തി.