ശബരിമല സ്വർണക്കൊള്ള: മഹിളാ കോൺഗ്രസ് കുറ്റവിചാരണ നടത്തി
1600752
Saturday, October 18, 2025 6:00 AM IST
വിതുര : ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ.വാസവന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെയും കോലങ്ങളിൽ ചെരുപ്പ് മാല അണിയിച്ച് കുറ്റവിചാരണ നടത്തി.
സംസ്ഥാന സെക്രട്ടറി ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്, യുഡിഎഫ് ചെയർമാൻ ചായം സുധാകരൻ, എൻ.എസ്.ഹാഷിം, കെ.എൻ.അൻസർ,
ബി.പ്രതാപൻ, ശോഭന ജോർജ്, എസ്.സുഷമ, സൗമ്യ രാജ്, ആനപ്പെട്ടി കബീർ, പ്രീത കുമാരി, വീണ കുമരേശൻ, സത്താർ ഇരുത്തല, സജീദ് മേടയിൽ, എം.എം.സലീം, മുബീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.