കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി
1600759
Saturday, October 18, 2025 6:06 AM IST
പേരൂര്‍ക്കട: മൂന്നാഴ്ച മുമ്പ് വീട്ടില്‍ നിന്നു കാണാതായ മൂന്നംഗ കുടുംബത്തെ ഫോര്‍ട്ട് പോലീസ് കണ്ടെത്തി തിരുവനന്തപുരത്ത് എത്തിച്ചു. സെപ്തംബര്‍ 24ന് രാവിലെ 9 മുതല്‍ വീട്ടില്‍ നിന്നു കാണാതായ ദന്പതികളേയും നാലു വയസുള്ള മകളെയുമാണ് കണ്ടെത്തിയത്. കടബാധ്യത മൂലമാണ് മാറിനിന്നതെന്ന് ദമ്പതികള്‍ ഫോര്‍ട്ട് സിഐ വി.ആര് ശിവകുമാറിനോടു പറഞ്ഞു. വീട്ടില്‍നിന്നു സ്ഥലംവിട്ട ഇവര്‍ തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ താമസിച്ചു വരികയായിരുന്നു. ഭർത്താവിന് കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ലഭിച്ചു.
ഭാര്യയ്ക്കും ഇതേസ്ഥലത്ത് തരക്കേടില്ലാത്ത ഉദ്യോഗം ലഭിച്ചു. ഇതിനിടെയാണ് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് കോയമ്പത്തൂരിലെത്തുന്നത്. പോലീസാണ് ഇവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി വീട്ടിലേക്കു വണ്ടി കയറ്റിയത്. തിരുവനന്തപുരത്ത് എത്തിയ മൂവരും നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നു.