നെടുമങ്ങാട്ട് 24കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം
1600750
Saturday, October 18, 2025 6:00 AM IST
നെടുമങ്ങാട് : ഇരിഞ്ചയത്ത് 24 വയസുള്ള യുവതിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്തിനെതുടർന്ന് കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്ത പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
യുവതി നിലവിൽ വെന്റിലേറ്ററിലാണ്. യുവതിയുടെ രണ്ട് വയസുള്ള കുട്ടിയും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ രോഗ ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.