റോഡുപരോധം: എം.വിജയകുമാർ ഉൾപ്പെടെ 20 പേരെ വെറുതെ വിട്ടു
1600963
Sunday, October 19, 2025 6:41 AM IST
നെടുമങ്ങാട്: റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് റോഡുപരോധിച്ച കേസിൽ മുൻ സ്പീക്കറും സിപിഎം നേതാവുമായ എം.വിജയകുമാർ ഉൾപ്പടെ 20 പൊതുപ്രവർത്തകരെ നെടുമങ്ങാട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് റൂബി ഇസ്മായിൽ വെറുതെ വിട്ടു.
2015-ൽ അരുവിക്കര മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ വിജയകുമാറിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പങ്കജാക്ഷൻ നായർ,കുമാരദാസ്,ശോഭനകുമാർ, എം.രാജേന്ദ്രൻ,സതീഷ്കുമാർ,മണിക്കുട്ടൻ,മോഹനൻ,ശാലിനി, ഉണ്ണിക്കുട്ടൻ, ബാലു,ഷൈജു,നാരായണൻ നായർ, ശശീന്ദ്രൻ,വിജയകുമാർ,ഹരികുമാർ,മനോഹരൻ നായർ എന്നീ സി.പി.എം പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എം.എ.കാസിം, എസ്.എസ്.ബിമൽ,ഹലീനാമുഹമ്മദ്,ആരാധനാ വാസുദേവൻ,എ.അബ്ദുൽസലാം,കെ.എസ്.അലിഫ്, ജെ.അമല, എ.എൽ.ലിജിത, പി.സി.അരവിന്ദ് എന്നിവർ ഹാജരായി.