തണല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു
1600957
Sunday, October 19, 2025 6:34 AM IST
പേരൂര്‍ക്കട: മണ്ണന്തല ഗവ. പ്രസ് റോഡില്‍ ക്വാര്‍ട്ടേഴ്സിനു സമീപം തണല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 7.30നാണ് തണൽമരം വേരോടെ പിഴുതു റോഡിലേക്ക് വീണത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ആൻഡ് റെസ്ക്യു ഓഫീസര്‍ എം.എസ്.ഷഹീര്‍, ഓഫീസര്‍മാരായ വിമല്‍, ജസ്റ്റിന്, മനു, എഫ്ആര്‍ഒ ഡ്രൈവര്‍ ശിവഗണേഷ് എന്നിവരാണ് മരശിഖരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.