കാ​ട്ടാ​ക്ക​ട: സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കു സ്ത്രീക​ളു​ടെ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ കാ​ട്ടാ​ക്ക​ട​യി​ൽ പ​റ​ഞ്ഞു. സ് ത്രീ​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന "വ​നി​താ ജംഗ്ഷ​ൻ'​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 73 ഗ്രാമപ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലും വ​നി​താ ജ​ംഗ്ഷ​ൻ സം​ഘ ടി​പ്പി​ക്കു​മെന്നു ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ വി.​എ​സ്.​ ബി​ജു പ​റ​ഞ്ഞു. പ​ക​ൽ മൂ​ന്നു​മു​ത​ൽ രാ​ത്രി 12വ​രെ എ​ല്ലാമേ​ഖ​ല​ക​ളിലേ​യും സ്ത്രീ​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സം​ഗ​മ​മാ​ണി​ത്. വേ​ദി​ക​ൾ അ​വ​ർ​ക്കുള്ള​താ​ണ്.

അ​വ​ർ​ത​ന്നെ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. ഔ​പ​ചാരി​ക ച​ട​ങ്ങു​ക​ളി​ല്ലാ​തെ ക​ലാപ​രി​പാ​ടി​ക​ൾ​ക്കും അ​വ​ത​ര​ണ​ങ്ങ​ൾ​ക്കു​മാ​ണ് ഈ ​വേ​ദി. എ​ല്ലാ​യി​ട​ത്തും രാ​ത്രി 12ന് ​രാ​ത്രി​ന​ടത്ത​ത്തോ​ടെ വ​നി​താ ജ​ംഗ്ഷ​ൻ സ​മാ​പി​ക്കും.

എം​എ​ൽ​എമാ​രാ​യ ഐ.​ബി.​ സ​തീ​ഷ്, ജി.​ സ്റ്റീഫ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സിഡന്‍റ് ഡി.​ സു​രേ​ഷ്‌​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്‌​കു​മാ​ർ, ഐ​സിഡിഎസ്. ​സൂ​പ്പ​ർ​വൈ​സ​ർ ജ​യ​ജ്യോ​തി, സീ​രി​യ​ൽ താ​രം ഉ​മാ നാ​യ​ർ എ​ന്നി​വ​ർ പരിപാടിയിൽ പങ്കെടുത്തു.