ഉപേക്ഷിച്ച കാർ കാടുപിടിച്ച നിലയിൽ; ഭീതിയോടെ കാൽനടയാത്രികർ
1466524
Monday, November 4, 2024 7:14 AM IST
പേരൂർക്കട: കഴിഞ്ഞ അഞ്ചുവർഷമായി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന കാർ ഇഴയജന്തുക്കളുടെ താവളമായതായി നാട്ടുകാർ.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ മേലത്തുമേലെ ജംഗ്ഷന് സമീപം റോഡരികിലാണ് കാർ കിടക്കുന്നത്. റോഡരികിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് സമീപം കിടക്കുന്ന കാർ ഇപ്പോൾ കാടുകയറിയ നിലയിലാണ്. കാർ തകർന്ന നിലയാലാണ്.
വാഹനത്തിനു ചുറ്റും കാടുകയറിയതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെ താവളമായെന്നും നാട്ടുകാർ പറയുന്നു. രാത്രി സമയത്ത് ഇതുവഴി പോകുന്ന കാൽനടയാത്രികർ ഇഴജന്തുക്കളെ ഭയന്നു വേണം യാത്രചെയ്യാനെന്ന് നാട്ടുകാർ പറയുന്നു.
കാൽനടയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ റോഡരികിൽ കിടക്കുന്ന വാഹനം അധികൃതർ ഇടപെട്ട് എത്രയും പെട്ട് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.