മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കി വിദ്യാര്‍ഥികള്‍
1466186
Sunday, November 3, 2024 6:58 AM IST
വെള്ളറട: വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി കിളിയൂര്‍ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികൾ. 21,000 രൂപ സമാഹരിച്ച് പാറശാല എംഎല്‍എ സി.കെ ഹരിന്ദ്രനെ ഏൽപ്പിച്ചു.
വയനാട് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചിരുന്നു. പിടിഎയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളിൽ നിന്നു സമാഹരിച്ച് തുകയും, വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ വിറ്റുകിട്ടിയ പണവുമാ ണ് ഫണ്ടിലേക്ക് കൈമാറിയത്.
സ്കൂള്‍ മാനേജര്‍ ഫാ. എം.കെ. ക്രിസ്തുദാസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം. അഗസ്റ്റിന്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കെ.വി. സിന്‍സി, പി ടി എ പ്രസിഡന്റ് അരുണ്‍ മോഹന്‍, സ്റ്റാഫ് സെക്രട്ടറി ഗിരിജകുമാരി, വി. പ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.