വാർഡ് വിഭജന പ്രക്രിയ നീതിപൂർവം നടത്തിയില്ലെങ്കിൽ നിയമപരമായും അല്ലാതെയും നേരിടും: കെ.മുരളീധരൻ
1466187
Sunday, November 3, 2024 6:58 AM IST
നേമം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുവിഭജന പ്രക്രിയ നീതിപൂർവം നടത്തിയില്ലെങ്കിൽ നിയമപരമായും അല്ലാതെയും യുഡിഎഫ് നേരിടുമെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസിന് വിജയപ്രതീക്ഷയുള്ള വാർഡുകൾ ഇല്ലാതാക്കുകയോ വെട്ടി മുറിക്കുകയോ ചെയ്യാനാണു ഭാവമെങ്കിൽ കോൺഗ്രസ് പാർട്ടി കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്ന റിയിപ്പുനൽകി. നേമം ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ഒ.ബീന അധ്യക്ഷത വഹിച്ചു.
മണക്കാട് സുരേഷ്, കമ്പറ നാരായണൻ, മുടവൻമുകൾ രവി, കെ.പി. അജിത്ത് ലാൽ, പനവിള രാജശേഖരൻ, രാജൻ, നാരായണൻകുട്ടി, സുജി സുരേഷ്, ആന്റണി ആൽബർട്ട്, കാവുംപുറം ലേഖ, മേബിൾ, സെലിൻ, സുരേന്ദ്രൻ, സുനിത, മായാഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.