മൻ കി ബാത് ബ്ലോക്കുതല ക്വിസ്
1466637
Tuesday, November 5, 2024 2:31 AM IST
നെടുമങ്ങാട്: പ്രധാനമന്ത്രിയുടെമൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ ആസ്പദമാക്കി നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയുടെ നെടുമങ്ങാട് ബ്ലോക്കുതല മത്സരങ്ങൾക്ക് അമൃത കൈരളി വിദ്യാഭവനിൽ തുടക്കമായി.
ഐഐഎസ്ടിയിലെ എയ്റോസ്പേയ്സ് വിഭാഗം മേധാ വി ഡോ. എം. ദീപു ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എ. രാധാകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. മൻ കീ ബാത് വിവർത്തകൻ പള്ളിപ്പുറം ജയകുമാർ, സ്കൂൾ മാനേജർ ജി.എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്.സിന്ധു, കോ-ഓർഡിനേറ്റർ കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തലങ്ങളിൽ നിന്നും രണ്ടു കുട്ടികൾക്ക് വീതം ഓരോ വിദ്യാലയത്തിൽ നിന്നും താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ജനുവരിയിൽ ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് 8606196027.