തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ത​ല ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം നാളെ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​വി​ൽ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കാ​യി ജീ​വി​ത​ശൈ​ലി രോ​ഗ സ്‌​ക്രീ​നിംഗ് ക്യാ​മ്പ്, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും ആ​യു​ർ​വേ​ദ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ന്നി​വ ന​ട​ക്കും. കൂ​ടാ​തെ വ​നി​താ ശി​ശു​ക്ഷേ​മ വി​ക​സ​ന വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ആ​യു​ർ​വേ​ദ ആ​രോ​ഗ്യ പാ​ച​കം എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ച​ക മ​ത്സ​ര​വും പാ​ച​ക​ക്കൂ​ട്ടു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ആ​യു​ർ​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്വി​സ്, പെ​യി​ന്റി​ങ്, റീ​ൽ​സ് മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ന്നേ​ദി​വ​സം ഉ​ണ്ടാ​കും.