സ്കൂള്‍ കോമ്പൗണ്ടില്കയറി അതിക്രമം; നാലുപേര്‍ അറസ്റ്റില്‍
1466632
Tuesday, November 5, 2024 2:31 AM IST
പേരൂര്‍ക്കട: മണ്ണന്തല സ്കൂള്‍കോമ്പൗണ്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തി നാലംഗസംഘത്തെ സിഐ ഡി. ഗോപിയുടെ നേതൃത്വത്തില്‍ എസ്ഐ ജി.എസ്. ദില്‍ജിത്ത്, സിപിഒമാരായ പ്രശാന്ത്, പ്രദീപ്, ഷിബു അലക്സ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തു. കൊഞ്ചിറ സ്വദേശി വിഷ്ണു (32), കോട്ടമുകള്‍ സ്വദേശി മണികണ്ഠന് (30), പാതിരിപ്പള്ളി ഇളയമ്പള്ളി സ്വദേശി വിഷ്ണു (33), മണ്ണന്തല സ്വദേശി സൂരജ് (29) എന്നിവരാണ് അറസ്റ്റിലായത്. 22ന് രാത്രിയായിരുന്നു കേസിന്നാസ്പദമായ സംഭവം.
സ്കൂള്‍ കോമ്പൗണ്ടിലെത്തിയ പ്രതികള്‍ ഓഡിറ്റോറിയത്തിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ഇവിടിരുന്ന് മദ്യപിച്ച് സംഘര്ഷാവസ്ഥയുണ്ടാക്കുകയുമായിരുന്നു. പിടിഎ ഭാരവാഹികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.