കാട്ടാക്കട പഴക്കച്ചവട കേന്ദ്രത്തിൽ തീപിടിത്തം
1460958
Monday, October 14, 2024 5:58 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ ഫ്രൂട്സ് മൊത്ത വ്യാപാര സ്ഥാപനത്തിൽ തീപിടിച്ചു. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടം. തീപിടിത്തത്തിൽ ആളപായമില്ല. കാട്ടാക്കട സഫർ ലോഡ്ജിനു സമീപം താമസക്കാരനായ ഷാജിയുടെ പൂച്ചെടിവിളയിൽ പ്രവർത്തിക്കുന്ന എ.കെ.എസ്. ഫ്രൂട്സിലാണു തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിന്റെ പിന്നിൽ നിന്നാണ് ആദ്യം പുക ഉയർന്നത്. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ഓറഞ്ച്, ആപ്പിൾ, മുന്തിരി ഉൾപ്പെടെ ഫലവർഗ ങ്ങൾ കത്തി നശിച്ചു. സ്ഥാപന ഉടമ ഷാജി ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നു.
അഞ്ചോളം വാഹനങ്ങളും ഇവിട ഉണ്ടായിരുന്നു. സമയോചിതമായ ഇടപെടലിൽ വാഹനങ്ങൾ എല്ലാം നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി. ഇതിനാൽ തന്നെ കൂടുതൽ അനിഷ്ടട സംഭവങ്ങളുണ്ടായില്ല. കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.