വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാൾ: പന്തലിനു കാൽനാട്ടി
1460954
Monday, October 14, 2024 5:58 AM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി പന്തലിനു കാൽനാട്ടി. ഇന്നലെ രാവിലെ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ. ഡോ. വൈ.എം. എഡിസൺ പന്തൽ കാൽനാട്ടു കർമം നിർവഹിച്ചു.
നവംബർ 15ന് ആഘോഷമായ കൊടിയേറ്റു ചടങ്ങോടുകൂടി ഈ വർഷത്തെ ക്രിസ്തുരാജത്വ തിരുനാളിനു തുടക്കമാകും. 10 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന്റെ ഭാഗമായി നവംബർ 24നു വൈകുന്നേരം പൊന്തിഫിക്കൽ ദിവ്യബലി നടക്കും. 29നു കൊടിയിറക്കു ചടങ്ങോടുകൂടി തിരുനാൾ സമാപിക്കും.