റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
1460651
Friday, October 11, 2024 10:30 PM IST
കല്ലമ്പലം: റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപെട്ടത്. പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും വീട്ടിലുണ്ടായിരുന്ന കുട്ടികൾ റംബൂട്ടാൻ കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുത്തിരുന്നു.
കുരു തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് കുരു പുറത്തെടുത്തെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.