പതാകദിനം ആചരിച്ചു
1460555
Friday, October 11, 2024 6:36 AM IST
വെള്ളറട: കേരള കോണ്‍ഗ്രസ്-എം അറുപതാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു.
വെള്ളറടയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരെ ആദരിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിവാകരന് നായര്‍ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് കൂതാളി ഷാജി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ആനപ്പാറ രവി, ആറാട്ടുകഴി വിജയന്, ജയകുമാര്‍, ജോയി, മിഖായേല്‍, മണികണ്ഠന്, ഷാജി പനച്ചമൂട്, ചന്ദ്രബാബു പാസ്റ്റര്‍, ഗമാലി, പ്രമോദ്, നകുലന്, സലിംകുമാര്‍, ഷാം സ്വാതിപുരം, ദാസ്, സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.