കെ.എം. മാണിയുടെ പ്രത്യയശാസ്ത്രം മാർഗദീപം: മന്ത്രി റോഷി അഗസ്റ്റിൻ
1460202
Thursday, October 10, 2024 7:06 AM IST
തിരുവനന്തപുരം: കെ.എം. മാണി മുന്നോട്ടു വച്ച പ്രത്യയശാസ്ത്രം സംസ്ഥാനത്തിന് മാർഗദീപമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോണ്ഗ്രസ് പാർട്ടിയുടെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ജഗതി ഡിപിഐ ജംഗ്ഷനിൽ പാർട്ടി പതാക ഉയർത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണി മുന്നോട്ടുവച്ച അധ്വാനവർഗ സിദ്ധാന്തം നിരാശ്രയരായിരുന്ന കർഷകർക്ക് പുതിയ ജന്മംനൽകി. കർഷകരുടെ വിയർപ്പു തുള്ളികളിൽ നിന്ന് ഉൗർജം ഉൾക്കൊണ്ട് രൂപം കൊണ്ട പ്രസ്ഥാനം ഇന്ന് കർഷകരുടെയും കുടിയേറ്റക്കാരുടെയും ഏക പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സഹായദാസ്, സംസ്ഥാന സെക്രട്ടറി കെ. ആനന്ദകുമാർ, സി.ആർ. സുനു, ഡി. ശാന്തകുമാർ, ജോസ് പ്രകാശ്, പീറ്റർ കുലാസ്, എച്ച്. ഹഫീസ്, ബിൻസണ് ഗോമസ്, സണ്ണി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.