സാമൂഹ്യ സേവനരംഗത്ത് 50 വര്‍ഷങ്ങള്‍: അഡ്വ. ഷാനിബ ബീഗത്തിന് സ്വീകരണം
1459525
Monday, October 7, 2024 6:38 AM IST
തിരുവനന്തപുരം: സാമൂഹ്യ സേവന രംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിബ ബീഗത്തിന് സംസ്ഥാന ലഹരി വര്‍ജന സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
കഴിഞ്ഞ ദിവസം പ്രസ്ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് വനിതാ ശിശുവികസന ഡയറക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സാമൂഹ്യ സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന 50 സമിതികളുടെ ഉപഹാരങ്ങള്‍ അഡ്വ. ഷാനിബ ബീഗത്തിനു സമ്മാനിച്ചു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്മാന് പിരപ്പന്‍കോട് ശ്യാം കുമാര്‍ അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 10 കുട്ടികളെ ഉപഹാരം നല്കി ആദരിച്ചു. സമിതി സെക്രട്ടറി റസല്‍ സബര്‍മതി, സ്വാമി ജയപ്രിയ ജ്ഞാന തപസ്വി, കാര്യവട്ടം ശ്രീകണ്ഠന് നായര്‍, ജീജ സുരേന്ദ്രന്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, റോബര്‍ട്ട് സാം, അനില്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.