യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഓഫീസ് ഹിന്ദി ഉത്സവ് ആഘോഷിച്ചു
1600747
Saturday, October 18, 2025 5:49 AM IST
തിരുവനന്തപുരം: യൂണിയൻ ബാങ്ക് റീജണൽ ഓഫീസ് ഹിന്ദി ഉത്സവം സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളജിലെ ഹിന്ദി വിഭാഗം മേധാവി ഡോ. എം.എം.ഷംലി മുഖ്യാതിഥിയായി. ആകെ 13 മത്സരങ്ങൾ സംഘടിപ്പിക്കുകയും 79 സമ്മാനങ്ങൾ നൽകുകയും ചെയ്തു. റീജണൽ ഹെഡ് നരേഷ് കുമാർ വൈ അധ്യക്ഷ പ്രസംഗം നടത്തി.
ഡപ്യൂട്ടി റീജണൽ ഹെഡ് സോണി ജേക്കബ് സ്വാഗത പ്രസംഗം നടത്തി. ഇന്റർ ഒഫീഷ്യൽ ലാംഗ്വേജ് ഷീൽഡ്, വ്യക്തിഗത അവാർഡ്, ഡിപ്പാർട്ട്മെന്റ് അവാർഡ്, ദ്വിഭാഷാ റഫറൻസ് സാഹിത്യം, ഡിജിറ്റൽ പേയ്മെന്റ് ആൻഡ് കളക്ഷൻ മെത്തേഡ്സ് എന്നിവയും പുറത്തിറക്കി.
ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാ ഇംപ്ലിമെന്റേഷൻ ആൻഡ് അച്ചീവ്മെന്റിന്റെ പിപിടിയും ഔദ്യോഗിക ഭാഷ സീനിയർ മാനേജർ കെ.രാജേഷ് അവതരിപ്പിച്ചു.