പേ​രൂ​ര്‍​ക്ക​ട: സൈ​ക്കി​ള്‍ ട്രാ​ക്കി​ല്‍ സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി.

വ​ഴു​ത​ക്കാ​ട് സ്മാ​ര്‍​ട്ട് റോ​ഡ് മു​ത​ല്‍ തൈ​ക്കാ​ട് വ​രെ​യാ​ണു സൈ​ക്കി​ള്‍ ട്രാ​ക്ക് ഫു​ട്പാ​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള റോ​ഡി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ വ്യാ​പ​ക​മാ​യി കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണ്.‌

ട്രാ​ക്കി​ല്‍ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ട്രാ​ക്കി​ന് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ഈ ​വി​ഷ​യ​ത്തി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.