തി​രു​വ​ന​ന്ത​പു​രം: ലോ​ക ട്രോ​മാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തി​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ല്‍​ത്ത്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ​യി പ്ര​ത്യേ​ക ഹെ​ല്‍​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജും അ​വ​ത​രി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി തി​ര​ഞ്ഞെ​ടു​ത്ത ഇ​രു​ന്നൂ​റോ​ളം ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ശോ​ധ​ന​ക​ളും ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.

കിം​സ്‌​ഹെ​ല്‍​ത്തി​ല്‍ 'വീ​ൽ​സ് ഓ​ഫ് ഹോ​പ്പ്' എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പോ​ലീ​സ് എം.​കെ. സു​ല്‍​ഫി​ക്ക​ര്‍ പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചു. കിം​സ്‌​ഹെ​ല്‍​ത്ത് ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​ഐ സ​ഹ​ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കിം​സ്‌​ഹെ​ല്‍​ത്ത് സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന ട്രോ​മ അ​പ്‌​ഡേ​റ്റ് കോ​ൺ​ഫ​റ​ൻ​സ്, ട്രോ​മ റെ​സ​സ് 2025 ലേ​ക്കു​ള്ള ആ​ദ്യ ഇ​ൻ​വി​റ്റേ​ഷ​നും ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. കിം​സ്‌​ഹെ​ല്‍​ത്ത് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്റും ക്ലി​നി​ക്ക​ല്‍ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷ​മീം കെ.​യു. ച​ട​ങ്ങി​ല്‍ സ്വാ​ഗ​ത​വും ഓ​ർ​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ഗ്രൂ​പ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ന​സീ​ർ ന​ന്ദി​യും അ​റി​യി​ച്ചു.