സ്കൂൾ കായികമേള: കാർഷിക കോളജ് സ്റ്റേഡിയം വേദിയാകുന്നു
1600748
Saturday, October 18, 2025 6:00 AM IST
തിരുവല്ലം: 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന കേരള സ്കൂൾ കായിക മേളയ്ക്ക് വെള്ളായണി കാർഷിക കോളജ് ഇൻഡോർ സ്റ്റേഡിയം വേദിയാകുന്നു. ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്കൂളിൽ ഭക്ഷണ വിതരണം കുറ്റമറ്റ നിലയിൽ നടത്തുന്നതിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ ഉദ്ഘാടനം ചെയ്തു.
ഹാൻഡ് ബോൾ ഇൻക്ലൂസിവ്, ജനറൽ, സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലായി ഒക്ടോബർ 22 മുതൽ 27 വരെയാണ് മത്സരങ്ങൾ നടക്കുക. പഴയിടം നമ്പൂതിരിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ഭക്ഷണം രാവിലെ 6.30 മുതൽ കുട്ടികൾക്ക് നൽകി തുടങ്ങും.
700 പേർക്കാണ് ദിവസേന ഭക്ഷണ വിതരണം നടക്കുക. കെഎസ്ടിഎ ക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. എം.സോമശേഖരൻ ചെയർമാനും ഡബ്ലിയു. ആർ .ഹീബ കൺവീനറുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.