എൻജിനീയറിംഗ് വിഭാഗത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല : പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു
1600743
Saturday, October 18, 2025 5:49 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലായെന്നത് പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആക്ഷേപം. പെരുന്പഴുതൂര്‍ ഗ്രാമപഞ്ചായത്ത് കൂട്ടിച്ചേര്‍ത്തതിനെത്തുടര്‍ന്ന് നഗരസഭയില്‍ 44 വാര്‍ഡുകള്‍ നിലവില്‍ വന്നിട്ട് ഏറെക്കാലമായി.
അതേ സമയം എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ മാറ്റം വന്നില്ല. 44 വാര്‍ഡുകളിലെയും പദ്ധതി നടത്തിപ്പിനായി ആകെയുള്ളത് ഒരു എഇ യാണ്. ചെറുതും വലുതുമായ പദ്ധതികളുടെ നടത്തിപ്പും പരിശോധനയും കൂടാതെ വാര്‍ഡുകളിലെ ബില്‍ഡിംഗ് പെര്‍മിറ്റ് മുതലായ ജോലികളും എഇയുടെ ചുമതലകളില്‍പ്പെടുന്നു.
വാര്‍ഡ് പുന:ക്രമീകരണത്തോടെ 44 ല്‍ നിന്നും 46 ആയി വാര്‍ഡുകളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ എഇ യ്ക്ക് മാത്രമല്ല എൻജിനീയറിംഗ് വിഭാഗത്തിലെ പരിമിതമായ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇരട്ടി പണിയായിരിക്കുകയാണ്.