വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി വി. ശിവന്‍കുട്ടി
1459520
Monday, October 7, 2024 6:38 AM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കണമെന്ന അഭ്യര്‍ഥന മാനിച്ച് വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി. ശിവന്‍കുട്ടി. ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മന്ത്രിയെ കാണാന്‍ എത്തിയത്.
സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മനസില്‍ ഉരുത്തിരിഞ്ഞ നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനാണ് വിദ്യാര്‍ഥികള്‍ മന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തിയത്.
വിദ്യാര്‍ഥികളെ സശ്രദ്ധംകേട്ട മന്ത്രി എല്ലാനിര്‍ദേശങ്ങളും മികച്ചതാണെന്നും ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു.
അധ്യാപകരായ എസ്. പ്രീന, എസ്.എല്‍. രഞ്ജന എന്നിവര്‍ക്കൊപ്പമാണ് വിദ്യാര്‍ഥികളായ ഹന്ന നിര്‍മല്‍ ഫ്രാന്‍സിസ്, അഭിറാം എസ്. നിതിന്‍, ഭവ്യ ആര്. നായര്‍, അഭിരാമി ബിമല്‍, അക്ഷിത, ചാരു മാനവ്, ലിയ ഫാത്തിമ, ആദിത്യ എസ്. നാഥ്, സയൂരി കാര്‍ത്തിക്, കല്‍ഹാര, എന്നിവര്‍ എത്തിയത്.