മൊബൈലും ആംപ്ലിഫയറും മോഷ്ടിച്ചു; യുവാവ് പിടിയിൽ
1459312
Sunday, October 6, 2024 6:00 AM IST
വിഴിഞ്ഞം : ഉത്സവ സ്ഥലത്ത് നിന്ന് മൈക്ക് സെറ്റ്കാരുടെ മൊബൈലും ആംപ്ലിഫയറും വയറുകളും മോഷ്ടിച്ച യുവാവ് പിടിയിൽ. വിഴിഞ്ഞം ഹാർബർ ചെറുമണൽക്കുഴിയിൽ അബ്ദുൾമജീദ് (22) നെയാണ് വഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം മുഹിയിദീൻ പള്ളി ഉറൂസിനോടനുബന്ധിച്ച് പ്രവർത്തിപ്പിച്ചിരുന്ന മൈക്ക് സെറ്റ്കാരുടെ വകയാണ് ഇന്നലെ രാത്രിയിൽ മോഷണം നടത്തിയത്. കളവ് പോയത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
മറ്റൊരു മോഷണക്കേസിൽ റിമാൻഡിലായിരുന്ന അബ്ദുൾമജീദ് രണ്ട് ദിവസം മുൻപാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.