ട്രെയിന്‍തട്ടി 61കാരന് പരിക്കേറ്റു
1458340
Wednesday, October 2, 2024 6:36 AM IST
പാറശാല: പാറശാല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കിലൂടെ സഞ്ചരിച്ചയാൾക്ക് ട്രെയിന്‍ തട്ടി പരിക്കേറ്റു. പാറശാല നെടുവാന്‍വിള മുരിയങ്കര ചെറുവല്ലൂര്‍ വിളാകം വീട്ടില്‍ സരോജന് (61) നാണ് പരിക്കേറ്റത്.
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ ഇദ്ദേഹം പെട്ടെന്ന് റെയില്‍വേ ട്രാക്കിന് അടിയില്‍ അകപ്പെടുകയായിരുന്നു. പാറശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തിയതിനാൽ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു.
തുടര്‍ന്ന് റയിൽവേ പാലത്തിന് അടിയില്‍ പെട്ടഇയാളെ അടുത്തുള്ള സർക്കാർ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.
അപകടത്തിൽ സരോജന്റെ നട്ടെല്ലിന് പരിക്കേറ്റു. സംഭവത്തിൽ പാറശാല പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.