അനധികൃതമായി പാറപൊട്ടിക്കാൻ ശ്രമം; ജെസിബി പോലീസ് പിടിച്ചെടുത്തു
1458315
Wednesday, October 2, 2024 6:24 AM IST
വെള്ളറട: അനധികൃതമായി പാറപൊട്ടിക്കുന്നതിനിടെ ജെസിബി പോലീസ് പിടികൂടി. വെള്ളറട മുള്ളിലവ് വിളയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രദേശത്ത് സമാനമായ രീതിയിൽ മുമ്പും പാറപൊട്ടിക്കാൻ ശ്രമം നടന്നിരുന്നു.
ദിവസങ്ങൾക്കു മുന്നേ പ്രദേശത്തു നിന്നും പാറപൊട്ടിച്ചു കടത്താൻ ശ്രമിച്ച ലോറിയും ജാക്ക് ഹാമറും പോലീസ് പിടികൂടിയിരുന്നു. രാത്രി സമയങ്ങളിലാണ് അനധികൃത പ്രദേശത്ത് പാറപൊട്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ റസല്‍രാജ്, സിപിഒമാരായ പ്രദീപ്, സജിന്‍, ദീപു അടങ്ങുന്ന സംഘമാണ് ജെസിബി പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ജെസിബി കളക്ടര്‍ക്ക് കൈമാറുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് പറഞ്ഞു.