ജില്ലാതല പട്ടയമേള നാളെ: 332 പട്ടയങ്ങള്‍ നൽകും
1458306
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: ജില്ലാതല പട്ടയമേള നാളെ ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിന്‍കര എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രിമാരായ കെ. രാജന്, വി. ശിവന്‍കുട്ടി, ജി.ആര് അനില്‍ എന്നിവര്‍ ചേര്‍ന്നു പട്ടയങ്ങള്‍ വിതരണം ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായി റവന്യൂ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന "എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിലൂന്നി 332 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.
4 എല്‍എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എല്‍ടി പട്ടയങ്ങളും 21 ടിആര്‍ആര്‍ ഉം നാലു കൈവശരേഖയും ആദിവാസി വിഭാഗങ്ങള്‍ക്ക് 125 വനാവകാശരേഖയും മൂന്നു സാമൂഹ്യ വനാവകാശരേഖയും ഉള്‍പ്പെടെയുള്ള പട്ടയങ്ങളാണ് മേളയില്‍ വിതരണത്തിനു തയാറായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.