എസ്എടി ആശുപത്രിയിൽ വൈദ്യുതി നിലച്ച സംഭവം: കാരണം കണ്ടെത്താൻ അധികൃതർ
1458014
Tuesday, October 1, 2024 6:18 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മുടങ്ങിയ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം മൂന്നു മണിക്കൂറായിരുന്നു വൈദ്യുതി നിലച്ചത്. മീറ്ററും സ്വിച്ച് ബോർഡുമായി ബന്ധപ്പെട്ട വിഷയമാണ് കറണ്ട് മുടങ്ങാൻ കാരണമെന്ന് അധികുതർ പറഞ്ഞു. അതേസമയം ജനറേറ്റർ പ്രവർത്തിപ്പിക്കാനാകാത്തത് ഗുരുതരമായ വീഴ്ചയായി. ഇതിന്റെ കാരണം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ജനറേറ്റർ സ്വിച്ച് മാറ്റി സ്ഥാപിച്ചാൽ മാത്രമേ ഇനി പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. വൈദ്യുതി മുടങ്ങിയ മണിക്കൂറുകൾ ആശുപത്രി പഴയ കാഷ്വാലിറ്റിക്ക് സമീപത്തെ ബ്ലോ ക്കിലുണ്ടായിരുന്നവർ നന്നേ വിഷമിച്ചു. പലരും പരാതിപ്പെട്ടെങ്കിലും ബദൽ സംവിധാനം ഒരുക്കാൻ സാധിച്ചില്ല.
ഇന്നലെ രാവിലെ എട്ടു മണിയോടുകൂടിയാണ് വൈദ്യുതബന്ധം സാധാരണ നിലയിലായത്. ജനറേറ്ററുമായി ബന്ധപ്പെട്ട വിഷയം ആശുപത്രിയിൽ തിരക്ക് കുറയുന്ന സമയത്ത് പരിഹരിക്കുമെന്നു സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു.