പൊതു കിണർ വൃത്തിയാക്കുന്നില്ലെന്ന് പരാതി
1458008
Tuesday, October 1, 2024 5:59 AM IST
പേരൂർക്കട: തിരുവനന്തപുരം നഗരസഭയുടെയും വിളപ്പിൽ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന വെള്ളൈക്കടവ് പ്രദേശത്തെ പൊതു കിണറിന്റെ പരിസരവും ഉൾവശവും അധികൃതർ വൃത്തിയാക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.
കിണറിന്റെ ഉൾവശം കാടുകയറിയ നിലയിലാണ്. പൊതുജനങ്ങൾ കിണറ്റിലെ വെള്ളം ഉപയോഗിച്ച് വരുന്നുണ്ട്. നിലവിൽ കിണറിന്റെ തൊടികളാകെ പാഴ്ച്ചെടികൾ വളർന്നു നിൽക്കുകയാണ്. കിണറിന് പഞ്ചായത്ത് ഒരു മൂടി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മാലിന്യങ്ങൾ ഉള്ളിൽ വീഴാതിരിക്കാൻ തക്കവണ്ണം പര്യാപ്തമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശത്ത് പൊതുപൈപ്പുകളുടെ എണ്ണം കുറവാണ് അതുകൊണ്ട്തന്നെ സമീപവാസികൾ പൊതുകിണറിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എത്രയും വേഗം അധികൃതർ കിണർ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.