പെരുമ്പടവത്തിനൊപ്പം ഓണം ആഘോഷിച്ച് സംസ്കാര സാഹിതി
1454117
Wednesday, September 18, 2024 6:24 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം സംസ്കാര സാഹിതിയുടെ ഇത്തവണത്തെ ഓണനാളുകള്‍ കഥാകാരന് പെരുമ്പടവം ശ്രീധരനൊപ്പം അദ്ദേഹത്തിന്റെ കരമനയിലെ വസതിയിലായിരുന്നു സംഘടിപ്പിച്ചത്.
"ഓണം അന്നും ഇന്നും' എന്നു പേരിട്ട ചടങ്ങില്‍ , ജാതിമത വര്‍ണ വര്‍ഗ ലിംഗ ഭേദമന്യേ തലമുറകളോളം ചേര്‍ത്ത് പിടിച്ച് സമ്പന്നമാക്കിയ സംസ്കാരത്തിന്റെ തെളിവാര്‍ന്ന ഓര്‍മകള്‍ കൂടിയാണ് ഒരുമയുടെ ഓണമെന്ന് പെരുമ്പടവം അഭിപ്രായപ്പെട്ടു. തനിക്ക് ഇനിയുമെഴുതാനുണ്ട്. എഴുത്താണ് ജീവിതവും ജീവിതമാര്ഗവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്കാരസാഹിതി മുന്‍ സംസ്ഥാന ചെയര്‍മാനും ഡിസിസി പ്രസിഡന്റുമായ പാലോട് രവി പെരുമ്പടവത്തിന് പൊന്നാട അണിയിച്ച് ആദരിച്ചു.
ചെമ്പഴന്തി അനില്‍, സംസ്കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര് പ്രതാപന്, വിചാര്‍ വിഭാഗ് ചെയര്മാന് വിനോദ് സെന്‍, ജലിന് ജയരാജ് തുടങ്ങിയവരും പെരുമ്പടവം ശ്രീധരന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.