വിളിച്ചിട്ടും വിളി കേൾക്കാതെ പോലീസ് !
1454116
Wednesday, September 18, 2024 6:24 AM IST
വലിയതുറ: തീരദേശ പോലീസ് സ്റ്റേഷനുകളായ പൂന്തുറ , വലിയതുറ തുടങ്ങിയ സ്റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ പ്രവർത്തനരഹിതമെന്ന് പരാതി. ഇതില്‍ പൂന്തുറ പോലീസ് സ്റ്റേഷനിലെ ഫോണ്‍ നിശ്ചലമായിട്ട് മാസങ്ങള്‍ പിന്നിടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
തീരദേശ മേഖലകളില്‍ ഇടയക്കിടയ്ക്കുണ്ടാകുന്ന സംഘര്‍ഷങ്ങളും , മദ്യം , മയക്കുമരുന്ന് കച്ചവടങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങൾ, വിമാനത്താവളത്തിന് പുറത്തുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ , കടലുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ എന്നിവയും ജനങ്ങള്‍ക്ക് വലിയതുറ പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
പൂന്തുറ സ്റ്റേഷനിലെ ടെലിഫോണ്‍ ബില്‍ ഒടുക്കാത്തതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ കണക്ഷൻ വിശ്ചേധിച്ചതായും ആരോപണമുയരുന്നു.
സംഭവത്തിൽ ബന്ധപ്പട്ട അധികൃതര്‍ ഇടപെട്ട് എത്രയും വേഗം സ്റ്റേഷനുകളിലെ ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.