ഓണാഘോഷം സമാപിച്ചു
1454114
Wednesday, September 18, 2024 6:24 AM IST
വെള്ളറട: വെള്ളറട വികസനസമതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടി സമാപിച്ചു.
സമാപന സമ്മേളനം കെ.ജി.മംഗള്‍ ദാസിന്റെ അധ്യക്ഷതയില്‍ വികസനസമിതി പ്രസിഡന്റ് സത്യശീലന് ഉദ്ഘാടനം ചെയ്തു. പത്മകുമാര്‍, വെള്ളറട ദയാനന്ദന്, സനാദനന്‍, വെള്ളറട രാജേന്ദ്രന്, എസ്.ബാലന്, സുരേഷ്കുമാര്‍, രതീഷ് എന്നിവര്‍ പങ്കെടുത്തു.